ശബരിമല സന്നിധാനത്ത് നാലര ലിറ്റർ വിദേശ മദ്യവുമായി കൊല്ലം സ്വദേശി പിടിയിൽ
Dec 27, 2024, 22:11 IST
മണ്ഡലകാലത്തിന്റെ ആരംഭം മുതൽ ഇയാൾ അനധികൃതമായി മദ്യ വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശബരിമല : ശബരിമല സന്നിധാനത്ത് നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് സന്നിധാനം പോലീസിന്റെ പിടിയിലായത്. ഹോട്ടലിനോട് ചേർന്ന് ഇയാൾ താമസിച്ചിരുന്ന ഷെഡ്ഡിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്.
മണ്ഡലകാലത്തിന്റെ ആരംഭം മുതൽ ഇയാൾ അനധികൃതമായി മദ്യ വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച എന്ന് ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.