ജയിലിൽ തടവിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ വന്ന അമ്മ അറസ്റ്റിൽ
Sep 3, 2024, 20:48 IST
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്‍റെ ഭാര്യ ലതയെയാണ് (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. നിധിനും സംഘവും അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് കഞ്ചാവ് നൽകാൻ ലത വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നിരീക്ഷണം നടത്തിയത്. ലതയുടെ ഹാൻഡ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്ന് എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറികടക്കാനാണ്. 80 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.