മലപ്പുറം-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Oct 28, 2024, 10:43 IST
ബെംഗളൂരു: മലപ്പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പൂറം തിരൂര്‍ സ്വദേശി ഹസീബ് ആണ് മരിച്ചത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവറാണ് ഹസീബ്.
ഇന്നലെ വൈകിട്ട് ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസ് മണ്ടിയിലെ മധുറില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ബസിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.