തെലുങ്കാനയിൽ നിന്നും വിലങ്ങാടിന് ഒരു കൈത്താങ്ങ്
Aug 29, 2024, 16:17 IST
കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി തെലുങ്കാനയിലെ വിദ്യാർത്ഥികൾ. കേരളത്തിലെ ദുരന്തത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ വഴി കേട്ടറിഞ്ഞ തെലുങ്കാനയിലെ VNR വിഘ്നാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയിറങ്ങ് & ടെക്നോളജിലെ എൻ.എസ്.എസ് യൂണിറ്റ് വിലങ്ങാടിന് ധനസഹായവുമായി രംഗത്തെത്തിയത്.
ദുരിതബാധിതർക്ക് നേരിട്ട് സഹായം എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ അവർ കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ അധ്യാപികയായ ഡോ: ജൂലിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഏറ്റവും അർഹരായ 8 കുടുംബങ്ങളെ അധികൃതരുടെ സഹായത്തോടെ കണ്ടെത്തി അവർക്ക് ധനസഹായം നേരിട്ട് കൈമാറുകയായിരുന്നു.