ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണു; തിരുവനന്തപുരത്ത് നാല് വയസുകാരന് ദാരുണാന്ത്യം

A four year old boy died in Thiruvananthapuram when a pillar of his house collapsed while swinging
A four year old boy died in Thiruvananthapuram when a pillar of his house collapsed while swinging

തിരുവനന്തപുരം: ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണ് നാല് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കുന്നത്തുകാൽ ത്രേസ്യാപുരം സ്വദേശികളായ രാജേഷ് ചിഞ്ചു ദാമ്പതികളുടെ മകൻ ഋതിക്(4) ആണ് മരിച്ചത്. 

ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിൽ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്. വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോ​ഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്റ് തൂണ് തകർന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. 

ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സഹോദരങ്ങൾ: റിയ രാജേഷ്, റിഥു രാജേഷ്