തിരുവല്ലയിൽ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെൽ ദാതാക്കളെ തേടി ഒരു കുടുംബം

A family seeks blood stem cell donors to save the lives of three children in Thiruvalla
A family seeks blood stem cell donors to save the lives of three children in Thiruvalla

തിരുവല്ല: മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെൽ ദാതാക്കളെ തേടി ഒരു കുടുംബം. ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ ബാധിച്ച സഹോദരങ്ങളായ ഫൈസി (11), ഫൈഹ (10) , ഫൈസ് (4.5) എന്നിവരാണ് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സുമനസ്സുകളുടെ സഹായം തേടുന്നത്. അടിയന്തരമായി മൂല കോശ ദാദാക്കളെ ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവൻ പോലും അപകടത്തിൽ ആകും.

കോട്ടയം സ്വദേശികളായ മുബാറക്കിന്റെയും സൈബുനിസയുടെയും മക്കൾക്കാണ് അപൂർവ്വ ജനിതകരോഗം ബാധിച്ചിരിക്കുന്നത്. ആറാം ക്ലാസുകാരനായ ഫൈസിക്ക് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടെത്തുന്നത്. നാലാം ക്ലാസുകാരിയായ ഫൈഹയുടെയും നാലര വയസ്സുകാരൻ ഫൈസിന്റെയും രോഗം ചെറു പ്രായത്തിൽ കണ്ടെത്തിയിരുന്നു.

A family seeks blood stem cell donors to save the lives of three children in Thiruvalla

മൂല കോശ ദാദാവിന്റെയും കുട്ടികളുടെയും എച്ച്.എൽ.എ തമ്മിൽ പൊരുത്തപ്പെടണം. പത്തുലക്ഷം പേരെ പരിശോധിക്കുമ്പോൾ ആണ് ഒരു  ഡോണറെ ലഭിക്കൂ. അതിനാൽ തന്നെ ദാദാവിനെ കണ്ടെത്തുക എന്നത്  വലിയ വെല്ലുവിളിയാണ്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലാണ് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്.

ആരോഗ്യവാനായ ആർക്കും മൂലകോശം ദാനം ചെയ്യാം. മൂലകോശ ദാദാവിനെ കണ്ടെത്താൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ സന്നദ്ധ സംഘടനയായ ഡി കെ എ എം എസുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നിങ്ങൾക്കും പങ്കാളികളാകാം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9008361684.

Tags