കോഴിയെ ചൊല്ലിയുള്ള തര്‍ക്കം ; തമിഴ്‌നാട്ടില്‍ വയോധികനെ തല്ലിക്കൊന്നു

dead
dead

അയല്‍ക്കാരായ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. 

തമിഴ്‌നാട്ടില്‍ കോഴിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ ജില്ലയിലെ കുഭകോണത്താണ് സംഭവം. സംഭവത്തില്‍ അയല്‍ക്കാരായ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. 


വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാല്‍ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യന്‍ കൂട്ടിലടച്ചു. പിന്നാലെ അയല്‍വീട്ടിലെ സെല്‍വറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യന്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകന്‍ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യന്‍ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തര്‍ക്കം മുറുകിയപ്പോള്‍ സെല്‍വറാണിയും മക്കളും മുരുകയ്യന്‍െ മര്‍ദ്ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. 

കുഴഞ്ഞുവീണ മുരുകയ്യനെ മറ്റ് അയല്‍ക്കാര്‍ ചേര്‍ന്ന് കുംഭകോണത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റുചെയ്തു. 

Tags