ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണവിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി

coconut oil
coconut oil

കട്ടപ്പന: ആദിവാസികള്‍ക്ക് പഞ്ഞമാസത്തില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉള്‍പ്പെട്ട സംഭവത്തില്‍ പിഴ ചുമത്തി. വെളിച്ചെണ്ണ വിതരണംചെയ്ത സ്ഥാപനത്തിന് ഇടുക്കി ജില്ലാ സബ്കളക്ടറാണ് പിഴ ചുമത്തിയത്. 

കേരശക്തി എന്ന ബ്രാന്‍ഡ് വിതരണം ചെയ്ത സ്ഥാപനത്തിന്റെ ഉടമയായ ഷിജാസ് എന്നയാള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് പിഴയിട്ടത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വെണ്ണിയാനി ഊരില്‍ മാത്രം 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരുന്നത്. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച ബ്രാന്‍ഡിന്റെ വെളിച്ചെണ്ണയാണ് കിറ്റിലുണ്ടായിരുന്നത്.

Tags