കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി

google news
A cheque of Rs 10 lakh was handed over to the family of Ajeesh  who was killed in a Wild Elephant

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി .നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ അജീഷിന്റെ വീട്ടിലെത്തിയാണ് ബന്ധുക്കൾക്ക് ചെക്ക് കൈമാറിയത്.

നാട്ടുകാർ നടത്തിയ സമരത്തിനൊടുവിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ 50 ലക്ഷം രൂപ കുടുംബത്തിന് സഹായം നൽകുമെന്നും 10 ലക്ഷം രൂപ തിങ്കളാഴ്ച നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു ബാക്കി 40 ലക്ഷം രൂപ നൽകുന്നതിന് മന്ത്രിസഭയുടെ അനുമതി തേടും. വനംവകുപ്പിന്റെ ഫണ്ടിൽ നിന്നാണ് തുക നൽകിയത്.

Tags