എറണാകുളത്ത് 26 കാരി തൂങ്ങിമരിച്ച നിലയില്‍ ; ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നെന്ന് പരാതി

suicide
suicide

ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി.

എറണാകുളം ഇരുമ്പനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി.

ഭര്‍ത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സംഗീതയെ മര്‍ദിച്ചിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. സംഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടില്‍ വച്ച് യുവതിയെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കും അഭിലാഷിനുമുള്ളത്.

Tags