സുബൈറിന്റെ കൊലപാതകം ; മൂന്നു പേര്‍ പിടിയില്‍
subair
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്.

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

പാലക്കാടിന് അടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്.

Share this story