സുബൈര്‍ വധക്കേസ് ; കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
subair
രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്

പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് സുബൈര്‍ വധത്തിനുപിന്നിലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു

Share this story