ക്ഷേത്രത്തില്‍ ഗാനമേളക്കിടെ സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റു ; രണ്ടു പേര്‍ പിടിയില്‍

arrest

ഹരിപ്പാട് ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ  സംഘര്‍ഷത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍  രണ്ട് പ്രതികള്‍ പിടിയില്‍. പള്ളിപ്പാട്  ത്രാച്ചൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ  ഉണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്മാരുടെ അടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലാണ് നടപടി. 

പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയില്‍  അനി  ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക്  ചെമ്പടി വടക്കതില്‍  സുധീഷ് (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം.  പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരന്‍  സജീവ് (32), ശ്രീകുമാര്‍ (42) എന്നിവര്‍ക്കാണ് കുത്തേറ്റത്.  ഇവര്‍  വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാക്കള്‍ തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.  

Share this story