ഒറ്റപ്പാലത്ത് ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

arrested

പാലക്കാട്: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ ഒറ്റപ്പാലത്ത് പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ വലിയഴിക്കല്‍ കോട്ടക്കല്‍മന്നേല്‍ വീട്ടില്‍ രാഹുല്‍ (24), കായംകുളം കണ്ടല്ലൂര്‍ കല്ലുപുരയില്‍ വീട്ടില്‍ പ്രിന്‍സ് (24) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് 490 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. മാര്‍ക്കറ്റില്‍ മൂന്ന് ലക്ഷത്തോളം രൂപ വിലവരും. ഒറ്റപ്പാലം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് യുവാക്കള്‍ പിടിയിലായത്.

ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളിലെ സ്ഥിരം ലഹരി വില്‍പ്പനക്കാരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ സഹായികളെയും ഉറവിടത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണ്. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളില്‍ ഒറ്റപ്പാലം കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

Share this story