വിൽപനയ്ക്കായി കൊണ്ടുവന്ന 50 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

uygfgb

കണ്ണൂർ : വില്പനക്കായി കൊണ്ടുവന്ന അമ്പത് കുപ്പി മാഹി മദ്യവുമായി യുവാവ് പോലീസ് പിടിയിലായി. പറശ്ശിനിക്കടവ് സ്വദേശിയായ കണ്ടൻഹൗസിൽ കെ. ബൈജുവിനെ(40)യാണ് ഇന്നലെ സന്ധ്യയോടെ പഴയ ബസ്സ് സ്റ്റാൻറിൽ വെച്ച് അറസ്റ്റ് ചെയ്തത്. സഞ്ചിയിലാക്കിക്കൊണ്ടു വന്ന മദ്യവുമായി ബസ്സ് സ്റ്റാൻ്റിലെ ടോയ്ലറ്റിനടുത്ത് നിൽക്കവെയാണ് പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാൾ കൊലക്കേസ് ഉൾപെടെ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.

Share this story