എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടി ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും
congress house

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും. നിരപരാധികളായ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി

അതേസമയം എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയില്‍ ഉദിച്ച മണ്ടത്തരമെന്ന് കെ സുധാകരന്‍ പറഞ്ഞു. കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു.

Share this story