യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിട്ടില്ല; ജയരാജന്റെ വാദം പൊളിഞ്ഞു
youth congress
മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെയും നിലപാട്.

വിമാനത്തില്‍ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ വാദം പൊളിഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്ന് മാത്രമല്ല മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെയും നിലപാട്.

അതിനിടെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്.

Share this story