കൊച്ചിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

arrest

കൊച്ചിയില്‍ മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍. 2.6 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്.

ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതല്‍ 6000 രൂപ നിരക്കിലാണ് ജിതിന്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്‌സ് ഇനത്തില്‍പ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വെച്ചാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. 

ജിതിന്‍ ഉള്‍പ്പെട്ട മയക്കു മരുന്ന് വ്യാപാര ശൃംഖലയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share this story