കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ
ganja1

കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സി.പി ഷിഹാബാണ് ഫറോക്ക് പൊലീസിൻ്റെ പിടിയിലായത്. വാഹനപരിശോധനയ്‌ക്കിടെ ഫറോക്ക് റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ പൊറ്റേക്കാട് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്.

Share this story