കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി
Sat, 6 Aug 2022

കോഴിക്കോട് : കോഴിക്കോട് വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി. സഹോദരൻ്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.
ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍ രാജേഷ് പറഞ്ഞു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.