സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
kerala rains continue


തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ ളാറ്റ് പ്രഖ്യാപിച്ചു. കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

Share this story