വടകര പൂവാടൻ ഗെയ്റ്റിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

train

കോഴിക്കോട്: വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ സ്വദേശിനിയായ ഗായത്രിയാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.

ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജിന്റെ മകളാണ് മരിച്ച ഗായത്രി. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒഫ്താൽമോളജി ട്രെയിനിങ് വിദ്യാർഥിനിയായിരുന്നു.

Share this story