വന്യ മൃഗ ആക്രമണം ; വയനാട്ടില്‍ ഇന്ന് എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം

AK Saseendran

വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ കളക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അതിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദര്‍ശിക്കും. തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു.

Share this story