വയനാട്ടിൽ വീണ്ടും വന്യ മൃഗ ആക്രമണം ; തലപ്പുഴ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു

panni

 തലപ്പുഴ ചിറക്കരയിലാ  കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റത്.  ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറ (35) ക്കാണ്  പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്. 

എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്.കാലിൻ്റെ  തുടക്കും മറ്റും പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ആശുപത്രിയിലെത്തി ജംഷീറയെ സന്ദർശിച്ചു.
 

Share this story