കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വീട് തുറന്നപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യയെ

google news
suicide

ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭര്‍ത്താവ് ആണ് യുവതിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന ഭാര്യയെ ആണ്. വീട്ടില്‍ ആളനക്കമൊന്നും ഉണ്ടായിരുന്നില്ല. ഏറെ തവണ വിളിച്ചും ലക്ഷ്മി വാതില്‍ തുറന്നില്ല. ഇതോടെ യുവതിയുടെ അമ്മയെ അടക്കം വിളിച്ച് വരുത്തിയിട്ടാണ് വാതില്‍ ചവിട്ടിത്തുറന്നത്. മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്.

Tags