വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
wayanad

വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചക്ക് 2.45ഓടെയാണ് മരം വീണത്.

കൽപറ്റയിൽനിന്ന് ഫയർഫോഴ്സും അടിവാരത്ത് നിന്ന് പൊലീസും സ്ഥലത്തെത്തി ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ വൈകീട്ട് നാലോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഒന്നര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടതിനാൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ട്.

Share this story