വയനാട് കുപ്പാടിത്തറയിൽ വാഴ തോട്ടത്തിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ : വ്യാപക തിരച്ചിൽ
Sat, 14 Jan 2023

വയനാട് : കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ .വാഴതോട്ടത്തിലാണ് നാട്ടുകാർ കടുവയെ കണ്ടത്.വാഴത്തോട്ടം നാട്ടുകാർ വളഞ്ഞിരിക്കുകയാണ് .വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം മരിച്ച തോമസ് എന്ന കർഷകനെ ആക്രമിച്ച കടുവക്കായി മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ, തൊണ്ടർനാട് ,എടവക പഞ്ചായത്തുകളുടെ അതിർത്തിയിൽ ഊർജ്ജിത തിരച്ചിൽ നടക്കുന്നതിനിടെയാണ് വൈത്തിരി താലൂക്കിൽപ്പെട്ട കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞത് .