വയനാട്ടിൽ 23 കിലോ ചന്ദനവുമായി മൂന്നു പേർ പോലീസ് പിടിയിൽ
ss

സുൽത്താൻ ബത്തേരി: കാറിൽ ചന്ദന തടി ക്ഷണങ്ങൾ കടത്തുന്നതിനിടെ മൂന്നു പേർ അറസ്റ്റിൽ. കൊടുവളളി സ്വദേശികളായ ജാഫര്‍ (27), അബ്ദുൽഅസീസ് (38), ഇവര്‍ക്ക് ചന്ദനം കൈമാറിയ ഗോപി (69) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.മൂലങ്കാവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കല്ലൂര്‍ ഭാഗത്ത് കാറില്‍ നിന്നും 23 കിലോ ചന്ദന തടിക്കഷ്ണങ്ങൾ പിടിച്ചെടുത്തത്. ചന്ദനം ചാക്കിലാക്കി കാറിന്റെ ഡിക്കിയിലാണ് സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ജാഫര്‍, അബ്ദുള്‍ അസീസ് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന്, ചന്ദനം കല്ലൂര്‍ സ്വദേശി ഗോപിയില്‍ നിന്ന് വാങ്ങിയതാണന്ന് പോലീസിന് ലഭിച്ച വിവരം.പോലീസ് ഇരുവരുമായി കല്ലൂരില്‍ ഗോപിയുടെ വീട്ടിലെത്തി ഇയാളെയും പിടികൂടുകയായിരുന്നു. ചന്ദനം വിറ്റതിൽന്ന് ലഭിച്ച 40000 രൂപയും ചന്ദനം മുറിച്ച് കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച വാളും കണ്ടെടുത്തു.
 

Share this story