ഗുണ്ടൽപേട്ടിൽ വാഹനാപകടം: രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം
Sat, 23 Apr 2022

കർണാടക: കേരളത്തോട് അടുത്ത് കിടക്കുന്ന കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ വാഹനാപകടം. അപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി എൻ കെ അജ്മലിനെ തിരിച്ചറിഞ്ഞു. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്. 20 വയസ്സുകാരനാണ് മരിച്ച അജ്മൽ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.