രോഗലക്ഷണങ്ങളുമായി വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സ് ഇല്ല : പരിശോധനാഫലം നെഗറ്റീവ്
Thu, 4 Aug 2022

കല്പറ്റ : മങ്കി പോക്സ് രോഗലക്ഷണങ്ങളുമായി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ചയാണ് യുഎഇയില്‍ നിന്നെത്തിയ 38കാരിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും പിന്നീട് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.