വയനാട്ടില്‍ ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

accident


വയനാട് :  ചുള്ളിയോടിനടുത്ത് ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റു.അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം നിലനിന്നിരുന്നു.

ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലം എന്ന 18 കാരന്‍റെ കയ്യാണ് അപകടത്തില്‍ അറ്റുപോയത്. പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Share this story