വയനാട്ടിൽ പുഴുവരിക്കുന്ന മാംസം വില്‍പന നടത്തിയ ബീഫ് സ്റ്റാൾ അടപ്പിച്ചു
Sat, 30 Jul 2022

മാനന്തവാടി: വയനാട്ടിൽ പുഴുവരിക്കുന്ന മാംസം വില്‍പന നടത്തിയ ബീഫ് സ്റ്റാൾ അടപ്പിച്ചു. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്ന് കോറോം ചോമ്പാല്‍ ബീഫ് സ്റ്റാള്‍ ആണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു.