വയനാട് മെഡിക്കല്‍ കോളേജ്; ഡി.എം.ഇ യുടെ കീഴില്‍ പ്രത്യേക ടീം രൂപീകരിക്കും ; മന്ത്രി വീണാജോര്‍ജ്

dnjdkk

                                          

വയനാട് മെഡിക്കല്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അവര്‍.  മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിനായി  നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കു കയാണ്. അനുമതിയ്ക്ക് മുന്നോടിയായി കൗണ്‍സില്‍  പരിശോധന  ഉടനു ണ്ടാകും. മെഡിക്കല്‍ കോളേജ് സാക്ഷാത്ക്കരിക്കുന്നതിന് ഡയറക്ടര്‍  ഓഫ് മെഡിക്കല്‍ എഡുക്കേഷന്റെ നേതൃത്വത്തിലുള്ള  സംഘം കര്‍മ്മനിരതമായി പ്രവര്‍ത്തിക്കും. വയനാടിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണ്. ജില്ലയ്ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. പ്രവൃത്തികളിലെ അനാവശ്യ കാലത്താമസം ഒരു കാരണവശാലും അനുവദി ക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങേണ്ടതും ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുളള മതിയായ ചികില്‍സ സൗകര്യം ലഭ്യമാക്കേ ണ്ടതും ഏറെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള ഡോക്ടര്‍മാര ടക്കമുളള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ജില്ലയില്‍ ഉറപ്പാക്കും. വര്‍ക്കിംഗ് അറൈഞ്ച്‌മെന്റ് ഒരു കാരണവാശാലും പ്രോത്സാഹിപ്പിക്കില്ല. മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് അടക്കമുളള സുപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കും. സീനിയര്‍ റെഡിഡന്റുമാരെയും  നിയമിക്കും. മെഡിക്കല്‍ കോളേജ് വികസനത്തിനായി നിലവില്‍ ആശുപത്രിയോട് ചേര്‍ന്ന നില്‍ക്കുന്ന വിവിധ വകുപ്പുകളുടെ ഭൂമി എറ്റെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു.

ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡി.എം.ഇ ഡോ. തോമസ് മാത്യൂ, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുബാറക്, സീനിയര്‍ സൂപ്രണ്ട് ഡോ. എ.പി. ദിനേശ്കുമാര്‍, ഡി.പി.എം ഡോ. സമീഹ സൈദലവി, പീഡിയാട്രിക് മേധാവി ഡോ. പി. ചന്ദ്രശേഖരന്‍, നഴ്‌സിംഗ് സൂപ്രണ്ട് ഭവാനി തരോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Share this story