വയനാട്ടിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

google news
sdkk

വ​ട​ക​ര: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ന​ട​ക്കു​താ​ഴ കു​ട്ടി​യ​മ്മ​ൽ ക​ര​കെ​ട്ടി​ട​യ​വ​ന്റെ ജി​തി​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.526 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45ഓ​ടെ കു​ട്ടി​യ​മ്മ​ലി​ലെ ക​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര, ന​ട​ക്കു​താ​ഴ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി.

പ​രി​ശോ​ധ​യി​ൽ വ​ട​ക​ര എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എം. ശ്രീ​നി​വാ​സ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ജ​യ​പ്ര​സാ​ദ്, സി.​ഇ.​ഒ​മാ​രാ​യ സു​നീ​ഷ്, ഷം​സു​ദ്ദീ​ൻ, സ​നു, ഷി​ജി​ൻ, അ​നൂ​പ്, ലി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags