ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു
ksrtc
എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകള്‍ ചക്കുളത്തുകാവ് ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തും

ആലപ്പുഴ  അമ്പലപ്പുഴ തിരുവല്ല റോഡില്‍ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ അതു വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാവിലെ മുതല്‍ നിര്‍ത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകള്‍ ചക്കുളത്തുകാവ് ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തും. 
എടത്വാ – ഹരിപ്പാട് റൂട്ടില്‍ വെള്ളം കയറിയതിനാല്‍ ഹരിപ്പാട് റൂട്ടിലൂടെയുള്ള സര്‍വ്വീസുകള്‍ ഇന്ന് രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വീയപുരം വരെ സര്‍വ്വീസ് നടത്തുന്നു

Share this story