മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു
Mullaperiyar
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.05 അടിയായി. 

മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.05 അടിയായി. 
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മഴയെ തുടര്‍ന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കും.


 

Share this story