പാലക്കാട് വാടാനാംകുറുശ്ശിയില്‍ സ്‌ഫോടക ശേഖരം കണ്ടെത്തി
kurissi

പാലക്കാട് : ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. വാടാനാംകുറുശ്ശി പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് എണ്ണായിരത്തോളം ജലാറ്റീന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. 40 പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയില്‍ ഇരുനൂറോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്.

ഉച്ചക്ക് 12 മണിയോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകള്‍ പോലീസ് കസ്റ്റഡിയിലെടത്തു. ക്വാറികളില്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്നതാണ് സ്‌ഫോടക വസ്തുകളെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകള്‍ വഴിയോരങ്ങളില്‍ കണ്ടെത്തിയതില്‍ നാട്ടുകാരും ആശങ്കയിലാണ്.

Share this story