തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാതായി
Vizhinjam fishing harbour

തിരുവനന്തപുരം : വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി.മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ നാലരയോടയൊണ് മത്സ്യബന്ധനത്തിന് പോയത്. കടലില്‍ തിരച്ചില്‍ തുടരുന്നു.

പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിഷാമാനസേന കണ്ട്രോള്‍ റൂം തുറന്നു -0471 2333101, 9497920015, 101 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Share this story