വിമുക്ത ഭടന്റെ 'ക്വാട്ട മദ്യം' മോഷ്ടിച്ചു; മദ്യപാന ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു, അറസ്റ്റ്
arrested

വിമുക്ത ഭടന് പ്രതിമാസ ക്വാട്ടയായി ലഭിച്ച മദ്യവും പണവും കവര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. മദ്യപിക്കുന്ന രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആഘോഷിച്ചതോടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്.തെക്കേവിള കട്ടിയില്‍ കിഴക്കതില്‍ വിശാഖ് (18), തെക്കേവിള കുറ്റിയില്‍ തൊടിയില്‍ ചിന്നുഭവനില്‍ അജിത്ത്(19), ഇരവിപുരം വാളത്തുംഗല്‍ കട്ടിയില്‍ പുത്തന്‍വീട്ടില്‍ നീലകണ്ഠന്‍(18), എന്നിവരാണ് പിടിയിലായത്.

തെക്കേവിള സ്വദേശിയായ വിമുക്തഭടന് ക്വാട്ടയായി ലഭിച്ച മദ്യം സ്‌കൂട്ടറിലായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 18 ന് രാത്രി ഒന്‍പതരയോടെയാണ് മോഷ്ടാക്കള്‍ മുറ്റത്തിരുന്ന സ്‌കൂട്ടറിന്റെ സീറ്റിലെ പൂട്ട് കുത്തിപ്പൊളിച്ച് രണ്ടുകുപ്പി മദ്യവും 3000 രൂപയും മോഷ്ടിച്ചത്.

Share this story