വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റ് ; കമാല്‍ പാഷ
പ്രതിയുടെ പ്രായം നോക്കിയല്ല ശിക്ഷ വിധിക്കേണ്ടത്; സൂരജിന് വധശിക്ഷ നല്‍കണമായിരുന്നെന്ന് ജ.കെമാല്‍ പാഷ
അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്.

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനും പോലീസിനുമെതിരെ രംഗത്തെത്തി ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ വന്‍ തലകള്‍ ഉരുളുമോ എന്ന ഭയമാണോ? ആരെയെങ്കിലും സംരക്ഷിക്കണമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

Share this story