വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം നിരാശാജനകമെന്ന് ഇരയുടെ പിതാവ്
vijaybabu
ഈ മാസം 27 ന് കോടതിമുമ്പാകെ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം നിരാശാജനകമെന്ന് ഇരയുടെ പിതാവ്.പ്രതിക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും ജാമ്യം ലഭിവെന്നും തങ്ങള്‍ നിയമപരമായി മാത്രമാണ് നീങ്ങിയതെന്നും പ്രതി നിയമം ലംഘിച്ച്‌ ഇരയുടെ പേര് വെളിപ്പെടുത്തി. എന്നിട്ടും ജാമ്യം ലഭിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും പിതാവ് പറഞ്ഞു. സഹോദരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പരാതി കൊടുക്കരുതെന്ന് പറഞ്ഞ് മൂത്ത മകളുടെ കാല് പിടിച്ചയാളാണ് പ്രതി. ഇത് വിജയ് ബാബുവിന് വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചെന്നും നടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് വിജയബാബുവിന് ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് കോടതിമുമ്പാകെ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Share this story