കോഴിക്കോട് വേദവ്യാസ സ്‌കൂൾ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി
vedhavyasa school kozhikkod

ന്യൂഡൽഹി: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യസൈനിക സ്കൂളാകും ഇത്‌. നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ്‌ കേരളത്തിലെ ഏക​ സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്‌.

അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്ക് അനുമതി നൽകിയിരുന്നു.

Share this story