വത്തിക്കാന്റെ നീക്കം കാനോന്‍ നിയമങ്ങള്‍ക്ക് എതിര്'; ഫ്രാങ്കോയെ ജലന്ധര്‍ ബിഷപ്പായി പുനര്‍നിയമിക്കുന്നതിനെതിരെ സേവ് ഔവര്‍ സിസ്റ്റേഴ്‌സ്

google news
bishop franco
ജലന്ധര്‍ ബിഷപ്പായി പുനര്‍ നിയമിക്കാനുള്ള വത്തിക്കാന്റെ നീക്കം കാനോന്‍ നിയമങ്ങളെ വെല്ലുവളിക്കുന്നതാണെന്ന് കേന്ദ്രസമിതി യോഗം വിലയിരുത്തി. 

കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ബിഷപ്പായി നിയമിക്കുന്നതിനെതിരെ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് കേന്ദ്രസമതി. ജലന്ധര്‍ ബിഷപ്പായി പുനര്‍ നിയമിക്കാനുള്ള വത്തിക്കാന്റെ നീക്കം കാനോന്‍ നിയമങ്ങളെ വെല്ലുവളിക്കുന്നതാണെന്ന് കേന്ദ്രസമിതി യോഗം വിലയിരുത്തി. 

ഫ്രാങ്കോയെ പുനര്‍നിയമിക്കാനുള്ള നടപടിയില്‍ നിന്നും വത്തിക്കാന്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മാര്‍പ്പാപ്പയക്ക് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് കത്തയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെ ധൃതിയില്‍ പുനര്‍ നിയമിക്കാനുള്ള നീക്കം ദുരൂഹമാണ്. മാര്‍പ്പാപ്പയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടു.

Tags