കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയന്‍കുന്നന്റെ ചിത്രങ്ങള്‍; നീക്കണമെന്ന് വത്സന്‍ തില്ലങ്കേരി
valsan

കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടും പിന്നെയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ ഉണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും പിന്നെയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ഗൂഢമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ചിത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി നേരത്തെയും സംഘടന എത്തിയിരുന്നു. ചിത്രങ്ങള്‍ നീക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്.


ഓരോ സ്റ്റേഷനിലും ഓരോ തീമിലാണ് ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചിട്ടുള്ളത്. അവിടെയാണ് മലബാര്‍ കലാപത്തിന്റെ ചിത്രം സ്ഥാപിച്ചത്.

Share this story