വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തി
Fri, 13 Jan 2023

വാളയാര്‍ RT0 ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത 6,500 രൂപ കണ്ടെത്തി. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അബു എന്ന ഏജന്റില്‍ നിന്നാണ് പണം കിട്ടിയത്. കഴിഞ്ഞ ദിവസവും ഇതേ ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിരുന്നു.