ഉമ തോമസ് എംഎൽഎ പറശ്ശിനി മടപ്പുരയിൽ ദർശനം നടത്തി

uma

കണ്ണൂർ : അന്തരിച്ച കോൺഗ്രസ് നേതാവ്പി.ടി.തോമസിന്റെ സഹധർമ്മിണിഉമ തോമസ് എം എൽ എപറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി.പറശ്ശിനി തീർത്ഥത്തിൽ കാലും മുഖവുംകഴുകിയ ശേഷമാണ് ക്ഷേത്ര ശ്രീകോവിൽ നടയിലെത്തി പ്രാർത്ഥിച്ചത്. മടപ്പുര മടയൻ പ്രസാദം നല്കി.  ക്ഷേത്രം ഭാരവാഹികൾ ഓഫീസിൽ സ്വീകരിച്ചു. പയം കുറ്റി പ്രസാദവും നൽകി.

മകൻ വിവേക് തോമസ് ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ. മായൻ , മണി ചിറക്കുനി എന്നിവർക്കൊപ്പമാണ് പറശ്ശിനിമടപ്പുരയിലെത്തിയത്.ശ്രീമുത്തപ്പന്റെ ഐതിഹ്യം നേരത്തെ തന്നെ വായിച്ചറിവുണ്ട്. പറശ്ശിനിപ്പുഴയരികെയുള്ള മടപ്പുരയെക്കുറിച്ച് ധാരാളം കേട്ടിട്ടുമുണ്ട്.വളരെക്കാലമായുള്ള ആഗ്രഹമാണ് ഇപ്പോൾ സഫലീകരിച്ചത് - അതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അവർ പറഞ്ഞു. മുത്തപ്പന്റെ പ്രതിമാരൂപവുമായാണ് ഉമാ തോമസ് മടപ്പുരയിൽ നിന്ന് യാത്രയായത്.

തിരിച്ചു വരുമ്പോൾ കണ്ണൂർ പള്ളിക്കുന്നിലെത്തി അന്തരിച്ച  ഡി.സി.സി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ വീടും സന്ദർശിച്ചു.
പാച്ചേനിയുടെ മക്കളായ ജവഹർ , സാനിയ സഹധർമ്മിണി കെ.വി. റീന  അവരുടെ പിതാവ്, മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായി ഏറെ നേരം സംസാരിച്ച് സാന്ത്വനിപ്പിച്ച ശേഷമാണ് അവർ മടങ്ങിയത്.പാച്ചേനിയുടെ രാഷ്ട്രീയ ഗുരുനാഥൻ കൂടിയായിരുന്നു അന്തരിച്ച പി.ടി.തോമസ് .

Share this story