ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാം : അനുമതി നൽകി യു.ജി.സി
Tue, 19 Apr 2022

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാൻ യു.ജി.സി അനുമതി നൽകി. ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ഉൾപ്പടെയാണ് അനുമതി നൽകിയത്. നാക് ഗ്രേഡ് 3.01ന് മുകളിലുള്ള സ്ഥാപനങ്ങൾക്ക് ഇനിമുതൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാം.
ഇന്ത്യയിലെ 900 സ്വയംഭരണ കോളജുകള്‍ക്ക് ജൂലായില്‍ സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാനും യു.ജി.സി അനുമതി നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. മാര്‍ക്ക്, ഹാജര്‍, സിലബസ് തുടങ്ങിയവയില്‍ ഇളവും നല്‍കും. ഓഫ്‌ലൈന്‍ കോഴ്‌സുകളുടേതിന് തുല്ല്യമായ അംഗീകാരവും ഇതിനുണ്ടാകും.