വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി യുഎഇ പൊലീസ്
vijay babu

വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്.

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വി!ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതിക്കെതിരെയുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. 

വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്. കുറ്റവാളികളുടെ കൈമാറ്റ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇയില്‍ തുടരുക എന്നത് പ്രതിക്ക് എളുപ്പമല്ല.പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ അറസ്റ്റ് വാറണ്ട് കൈമാറിയത്. ഇന്നലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ വഴിയാണ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയത്.

Share this story