നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നഴ്‌സിനും ഡോക്ടര്‍ക്കും രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനം; നഴ്‌സിന് ഗുരുതര പരിക്ക്

google news
hospital attack
ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടര്‍ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്‌സിനും ഡോക്ടര്‍ക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടര്‍ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

Tags