മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
dead

രണ്ടര വയസുകാരന്‍ പൊള്ളലേറ്റു മരിച്ചു. പാലക്കാട് അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാനാണ് മരിച്ചത്. മണ്ണാര്‍ക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് ആണ് സംഭവം. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this story